സ്വലാത്തിന്‍ നാദം.


എന്‍ ചുണ്ടുകളില്‍‍

സ്വലാത്തിന്‍

അനുഗ്രഹം,

എന്‍ മനതാരില്‍

സ്വലാത്തിന്‍

അഭിമാനം,

ദൈവം,എന്നെ

ലുബ്ദ്നാക്കിയില്ല.*

എന്‍ സന്തോഷത്തിന്‍

ചിറകുകള്

‍മദീനയെ

തേടുകയാണ്‌.

കസ്തൂരിസുഗന്ധമുള്ള

ഇളംകാറ്റിന്‍

തലോടല്‍

ആഗ്രഹിക്കുകയാണ്‌.

അശ്രുകണങ്ങള്‍

എന്നെ

അനുരാഗത്തില്‍

ലയിപ്പിക്കുകയാണ്‌.

എന്‍ ഹൃത്തിന്

സമാധാനം.

പാപമേറിയ മനമിനു

ആശ്വാസമേ

സ്വലാത്തിന്‍ നാദം.

*നബി (സ)യുടെമേല്‍ സ്വലാത്തു ചൊല്ലാത്തവന്‍ പിശുകനാണ്‌

പാപം

ഇന്നലെകളെ
മരണം
വേര്‍പ്പെടുത്തി
കളങ്കിതമായ
എന്‍ മനം
അലക്കിയെങ്കിലും
പാപത്തിന്‍
കറകള്
‍മായുന്നില്ല.

ഇന്നു
പുതുജീവീതം
തുടക്കം കുറിച്ചത്
തൊട്ട്
കറകള്‍ക്കു മിതെ
വിണ്‍ടും
കുമിഞ്ഞൂ കൂടി


നാളെ
ആ ഭാരവും
താങ്ങി
വേറെ പാപത്തിന്
‍കറകള്‍
പങ്കുചേര്‍ക്കുവാന്‍....

പ്രകൃതി

പ്രകൃതിതന്‍ പച്ചപ്പ്‌
അദ്രശ്യം.
പുസ്തകത്തിന്‍ താളുകളില്‍
മനോഹാരിതം.
എന്‍ നയനങ്ങളില്‍
ഹരിതകുന്നുകള്‍
ജെ.സി.ബി തന്‍ കുര്‍ത്തനഖങ്ങളാല്‍
മരണത്തോട്‌ മല്ലടിക്കുന്‍ ദ്രശ്യം.
തണല്‍ വ്രക്ഷമോ,
വികസനത്തിന്‍ ഈര്‍ച്ചവാള്‍ക്ക്‌
ഇര.
കവികളുടെ
രമണിയമാം വയ്‌ലുകള്
‍ചുവപ്പിന്‍ പുതപ്പണിഞ്ഞു
പിന്നെയും
പ്രകൃതിരഹിതം
കുത്തനെ വളരുന്ന
കോണ്‍ക്രറ്റ്‌ മരങ്ങള്‍
കൂടിനു അലയുന്ന
പക്ഷികള്‍........

കാഴ്ച


ഞാന്‍ നില്‍ക്കുകയാണ്

രണ്ടു കണ്ണിലൂടെ

കാഴ്ചകള്‍ നോക്കി.

ജന്മം കൊണ്ടു

മരണം വരെ

കണ്ണുകള്‍ അനുഗ്രഹമായി തന്നു

പക്ഷെ,


ഞാന്‍ എത്ര, എത്ര,

കാഴ്ചകള്‍ പിന്നിട്ടു.

എത്ര മൈലുകള്‍ കാഴ്ചകളായി

താണ്ടിയത്.

ഞാന്‍ കണ്ട കാഴ്ചകള്

‍ശരിയോ?

അതോ, തെറ്റോ?

ചിലപ്പോള്‍ കണ്ണുനിര്‍ നിറയും

ചോരപൈതലിന്‍ ദാരുണമായ കിടപ്പ്

കണ്ണില്‍ പതിഞ്ഞപ്പോള്‍

അധിനിവേശഭൂമിയില്‍

പിടഞ്ഞ് മരിക്കുന്ന ദുരിതകാഴ്ച

ആരുമില്ലാത്തവന്റെ കേഴല്‍.

ശത്രുവിന്റെ മുമ്പില്‍ പതറി

നില്‍ക്കുന്ന നിസ്സഹായതന്‍.

പരിക്കേല്പ്പിക്കുന്ന ചിത്രം

കാണുവാനോ കണ്ണ്?

മനസാക്ഷി അറിയുന്നുവോ

ഈ കാഴ്ചകള്‍...

ആദ്യപ്രണയം


ഞാന്‍

ഭൂമിതന്‍ മാറില്‍

ജനിച്ചു വിഴൂമ്പൊള്‍

തൊട്ട്,

എന്നില്‍ പ്രണയം

വിടര്‍ന്നു.

ഞാന്‍,

പ്രണയിചു തുടങ്ങി,

എന്നെയും

പ്രണയിചിരുന്നു.

ആ പ്രണയം

ഇന്നും

അനശ്വരമാണ്.

എന്‍ പ്രണയം

എന്‍ ഉമ്മയൊട്.

പ്രണയമല്ല

അതിലപ്പുറം...

കവിത


മനസ്സിന്‍
സങ്കീര്‍ണതയില്‍
നിന്ന്

എവിടെയോ, കുറിച്ചു വെച്ച

വാക്കുകള്‍ക്കു

വേണ്ടി

ഞാന്‍

ചിന്താവിഷ്ടനായി.


രാത്രിതന്‍ യാമങ്ങളില്‍

താരപഥത്തിലെ

താരകത്തെ കണ്ണുനട്ടു

ചിന്താവിഷ്ടനായി.

പ്രണയത്തിന്‍ ബാക്കിപത്രമോ,

പ്രകൃതിതന്‍ സ്പന്ദനമോ,

ദുരന്തത്തിന്‍ അടയാളങ്ങളോ,

വികലമായ വെറും ചിന്തകളോ,

ഞാന്‍
ചിന്താവിഷ്ടനായി.

ജീവിതം


ഞാന്‍ യാത്രക്കു

ഒരുങ്ങുകയാണ്‌.

എല്ലാ ഭാരങ്ങളും

ചുമലിലേറ്റി.

ടികറ്റ്‌ കൗണ്ടറില്‍

നിന്നു

ലൊക്കല്‍ ടിക്കറ്റുമായി

കാത്തിരിപ്പിനു

തുടക്കംകുറിച്ചു...

പല കാഴ്ചകളില്‍

കണ്ണോട്ടിച്ചു

നിന്നു.

എന്‍ യാത്രരഥത്തിലേറി

തിക്കിലും തിരക്കിലും

ഞാന്‍ കയറിപറ്റി.

യാത്ര തുടങ്ങി

പാവപ്പെട്ടവന്റെ

നിസ്സഹായത

എന്‍ തോളില്‍ വന്നു വിളിച്ചു.

എവിടെയോ,

തകര്‍ച്ച നേരിട്ട

ഈണത്തില്‍.

എന്‍ യാത്ര

തുടര്‍ന്നുകൊണ്ടിരുന്നു

കാഴ്ചയുടെ

പലഭാവങ്ങല്

‍എന്നെ പിന്നിലാക്കി.

പലമുഖങ്ങള്‍

എന്നെ,

കടന്നുപോകുമ്പോള്

‍എന്‍ മുഖത്തെ ഞാന്നോന്ന്

ത്തിരിഞ്ഞു നോക്കി.

യാത്ര

അന്ത്യത്തിലേക്ക്‌

ലക്ഷ്യമാക്കി

കുതിച്ചു കിതച്ചു

പായുന്നു.

ചിന്താലൊകം............... new blog here

പുതിയ ബ്ലൊഗ്....
ചിന്താലൊകം...............
ചര്‍ചകള്‍ക് ഇവിടെ www.chinthalokam.blogspot.com

രാത്രിമഴ



രാത്രിതന്‍ യാമത്തില്

‍ഇരുട്ടിന്‍ യാത്ര

പൂര്‍ണ്ണലെത്തിരിക്കുന്നു.

ഇരുട്ടിന്‍ അന്ധകാരം,

രാത്രിയെ,

ഭീതീലാഴ്ത്തുന്നു.

എന്നാലും

എവിടെയോ,

നിന്ന്മന്ദസ്മിതം

തൂക്കി,

മന്ദമാരുതന്

തലൊടുകയാണ്

തലേ ടലില്‍

വിരസത

സമ്മാനിചു,

മേഘക്കൂട്ടം

വിക്ര്തി കാട്ടുകയാണ്.

ആ ശബ്ദം

ഉറക്കെ കേള്‍ക്കാമായിരുന്നു.

പിന്നെയൊ,

വാനില്‍ നീന്നും

കണ്ണിര്‍ പുഴ്യൊഴുക്കുകയണ്

ആ കണ്ണുനീര്

ന്ര്ത്ത്മാടുകയാണ്.

സ്നേഹം


തീരങ്ങളിൽ കാൽപാടുകൾ

നിങ്ങവെ,

തീരത്തെ ചുംബനം

സമ്മാനിചു,

പിൻ വാങ്ങുന്ന

തിരമാലകൾ ,

എന്നെ

ശ്രദ്ധികുന്നുണ്ടായിരുന്നു.


ഞാൻ

വരചുവെച കുസ്ര്തികൾ

തിരത്തിൻ മാറിടം,

വികലമാക്കുമ്പോൾ

പിൻ വാങ്ങിയ

തിരമാലകൾപതുക്കെ

തിരികെവന്ന്,

തീരത്തിൻ

സൗന്ദര്യമാക്കുന്നു..

സൂര്യ കിരണങ്ങൾ

അസ്തമിക്കുമ്പോളും

തിരമാലകൾ

ചുംബനംസമ്മാനിചുകൊണ്ടിരുന്നു

പക്ഷെ, ഞാൻ

ആമാറിടത്തെ

വികലമാക്കികൊണ്ടിരുന്നു

ഇരുട്ടിന്റെ

അന്ധകാരത്തിലും

ആ ചുംബനം

മന്ദസ്മിതം തൂകി...

യാ റസൂല്‍


നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
‍എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ പ്രകീര്‍ത്തനങ്ങളും
എന്‍ മനതാരില്‍ ആനന്ദസാഗരത്തിന്‍
തിരമാലകള്‍ തലോടുകയാണ്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ നിമിഷങ്ങളും
അനുഭൂതികള്‍ നിറഞ്ഞ സ്വര്‍ഗ്ഗമാണ്‌
സമ്മാനിക്കുന്നത്‌.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ കണ്ണുനീരും
എത്ര പാപങ്ങളാണ്‌ ശുദ്ധികരിക്കുന്നത്‌.
ആ കണ്ണുനീര്‍ എത്ര പരിശുദ്ധം! എത്ര പവിത്രം!
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങേക്കു വേണ്ടി ത്യജിചവര്
‍എത്ര സൗഭാഗ്യമാര്‍,
അവരല്ലേ, ഈ പ്രപഞ്ചത്തിലെ താരകങ്ങള്‍.
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അമ്പിളിതിങ്കള്‍ നിലാവിന്റെ ദര്‍ശനം നേടിയവര്
‍അവരല്ലേ, ആ പുണ്യമായ നേത്രങ്ങള്‍ക്കു ഉടമ
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയുടെ കാല്‍പാദങ്ങളുടെ സപര്‍ശനമേറ്റ,
നക്ഷത്ര തിളക്കമുള്ള മദീനാ മണല്‍തരികള്‍,
അവിടെ ഒന്ന് എത്തിചേരുവാന്‍...
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
‍എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്‌
സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

മനസ്സിലെ മദീന


ഹിജാസ്സിനിനു കുളിര്‍ക്കാറ്റ്‌,
തലോടുകയാണ്‌.
കസ്തുരിക്കപ്പുറത്തെ സുഗന്ധം,
അനൂഭൂതി തീര്‍ക്കുകയാണ്‌.
പൂര്‍ണ്ണചന്ദ്രനേക്കാള്‍ പ്രകാശം,
മനതാരില്‍ വെളിചം,
പകരുകയാണ്‌.
ഓരോ മണല്‍തരികളും ,
നക്ഷത്രത്തേക്കാള്‍ തിളക്കം.
ഓരോ സ്പന്ദനവും,
എന്തോ,
ഒന്ന് വിളിചു പറയുന്നു.
പര്‍വ്വതനിരകള്‍ അല്‍ഭുതങ്ങള്‍,
ഒന്നു ഒന്നായി വിവരിക്കുന്നു.
ഇനിയും പറഞ്ഞു തീരാത്ത,
അവസാനിക്കാത്ത
വിശേഷങ്ങള്‍,
മനസ്സേ,നിന്‍ സനേഹം,
അവിടുത്തെ
രാജകുമാരനോടാന്നെങ്കില്‍നീയത്ര
ഭാഗ്യവാന്‍..
മനസ്സേ,
നീ മടങ്ങൂ മദീനയിലേക്ക്‌..


അന്ധകാരമേ, നീ പോയി
അസ്തമിക്കുക.
നിനക്ക്‌, ഈ ഭൂമിയില്‍
സ്ഥാനമില്ല।
ലോകത്തിനു, പ്രകാശത്തിന്‍
ദീപം ഉദിചിരിക്കുന്നു
നിന്‍ ചെയ്തികള്‍ക്‌,
അന്ത്യം കുറിചിരിക്കുന്നു।
മണ്ണിലും വിണ്ണിലും
പുണ്യങ്ങള്‍
പെയ്തിറങ്ങുക്കുകയായി
പ്രകാശപുഷ്പം,ലോകത്തെ
സുഗന്ധപൂരിതമായി
കിസറയുടെ കൊട്ടാരം
ഭൂമിക്കു കിഴ്‌ മേല്‍ മറന്നു
പേര്‍ഷ്യക്കാരുടെ അണയാത്ത
തീകുണ്ഡം കെട്ടുപോയി।
തിബ്വര്‍ തടാകം
വറ്റി വരണ്ടുപോയി।
പിന്നെയും അല്‍ഭുതങ്ങള്‍
ആയിരം അല്‍ഭുതങ്ങളുടെ
കഥകള്‍॥
അല്‍ഭുതങ്ങള്‍ പിറകെയുള്ള
മഹാല്‍ഭുതം
ഇരുലോകത്തിന്‍ രാജകുമാരന്റെ
തിരുപ്പിറവി
സനേഹമാം, അല്‍-അമീനാം,
കാരുണ്യമാം, അനുഗ്രഹമാം.

അന്ധകാരമേ നീ അസ്തമിചു .
സാഗരത്തിന്‍
തിരമാലകളുടെ
അലകള്‍നില്‍ക്കും വരെ
ആ പ്രകാശത്തിന്‍ വെളിചം
അണയാതെ....

നീ അറിഞ്ഞോ, ആ കിരാതം


നീ അറിഞ്ഞോ, ആ കിരാതം.
ആ കിരാതം,
മാധ്യമത്തിനുഭീകരമല്ല,
വെറും
നിസ്സാര-ഏറ്റുമുട്ടലുകള്‍ മാത്രം.
നീ അറിഞ്ഞോ, ആ കിരാതം.
നീ നിന്‍ പിഞ്ചുകാലം ഓര്‍ത്തുവോ?
ആ കളിചു രസിച കാലങ്ങള്‍,
ആനന്ദലഹരിയിലാര്‍ന്ന കാലം
പക്ഷെ,
നീ അറിഞ്ഞോ, ആ കിരാതം.
അവനു മീതെ,
മിസ്സെലുകളുടെകളികള്‍ മാത്രം.
അവനു ചുറ്റും
റോക്കറ്റ്‌ തകര്‍ത്ത
വിദ്യാലയങ്ങള്
‍അവനു ഒന്നു പുഞ്ചിരിക്കുമ്പോള്
‍ആ കാട്ടാളന്മാര്‍
ആ നിഷ്കളകമനസ്സിനു
നേരെഅഹങ്കരിചു.
അവനില്‍ എപ്പോഴും
തേങ്ങല്‍ മാത്രം
നീ അറിഞ്ഞോ, ആ കിരാതം