കാഴ്ച


ഞാന്‍ നില്‍ക്കുകയാണ്

രണ്ടു കണ്ണിലൂടെ

കാഴ്ചകള്‍ നോക്കി.

ജന്മം കൊണ്ടു

മരണം വരെ

കണ്ണുകള്‍ അനുഗ്രഹമായി തന്നു

പക്ഷെ,


ഞാന്‍ എത്ര, എത്ര,

കാഴ്ചകള്‍ പിന്നിട്ടു.

എത്ര മൈലുകള്‍ കാഴ്ചകളായി

താണ്ടിയത്.

ഞാന്‍ കണ്ട കാഴ്ചകള്

‍ശരിയോ?

അതോ, തെറ്റോ?

ചിലപ്പോള്‍ കണ്ണുനിര്‍ നിറയും

ചോരപൈതലിന്‍ ദാരുണമായ കിടപ്പ്

കണ്ണില്‍ പതിഞ്ഞപ്പോള്‍

അധിനിവേശഭൂമിയില്‍

പിടഞ്ഞ് മരിക്കുന്ന ദുരിതകാഴ്ച

ആരുമില്ലാത്തവന്റെ കേഴല്‍.

ശത്രുവിന്റെ മുമ്പില്‍ പതറി

നില്‍ക്കുന്ന നിസ്സഹായതന്‍.

പരിക്കേല്പ്പിക്കുന്ന ചിത്രം

കാണുവാനോ കണ്ണ്?

മനസാക്ഷി അറിയുന്നുവോ

ഈ കാഴ്ചകള്‍...

11 comments

  1. കാസിം തങ്ങള്‍  

    May 6, 2008 at 12:24 AM

    ബിസ്മീ, ഉദാത്തമായ ചിന്തകള്‍.

  2. ശ്രീനാഥ്‌ | അഹം  

    May 6, 2008 at 1:34 AM

    emm.. poratte...

  3. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്  

    May 6, 2008 at 2:29 AM

    പൊള്ളുന്ന കഴ്ചകള്‍ എപ്പോഴും നമ്മുടെ ഉള്‍ക്കാഴ്ചയെ പൊലിപ്പിക്കുമെന്ന് എവിടെയോ വായിച്ചു.

  4. നിരക്ഷരൻ  

    May 6, 2008 at 2:30 AM

    ചിലപ്പോല്‍ കുത്തിപ്പൊട്ടിച്ച് കളയാന്‍ തോന്നും. ചില കാഴ്ച്ചകള്‍ അങ്ങിനെയാണ്.

  5. ബാജി ഓടംവേലി  

    May 6, 2008 at 2:54 AM

    കാഴ്ചകള്‍ വേണം...
    കാണാന്‍ കണ്ണും വേണം.....

  6. ചിതല്‍  

    May 6, 2008 at 2:57 AM

    പരിക്കേല്പ്പിക്കുന്ന ചിത്രം
    കാണുവാനോ കണ്ണ്?
    മനസാക്ഷി അറിയുന്നുവോ
    ഈ കാഴ്ചകള്‍....

    അറിയാന്‍ ഒരു സാധ്യതയും കാണുന്നില്ല...
    ഉണ്ടെങ്കില്‍ നിര പറഞ്ഞത് പോലെ എന്നേ കുത്തിപൊട്ടിച്ചിരുന്നു...

  7. ഫസല്‍ ബിനാലി..  

    May 6, 2008 at 5:11 AM

    കണ്ണുകള്‍..കണ്ണുകള്‍
    കനക വിളക്കുകളുള്ളവരേ..
    കണ്ണുണ്ടായാള്‍ പോരാ, കണ്ണുകളുടെ വിലയറിയണം
    കണേണ്ടത് കാണാനുമറിയണം

  8. siva // ശിവ  

    May 6, 2008 at 7:49 AM

    നല്ല ചിന്ത....നല്ല വരികള്‍....

  9. Jayasree Lakshmy Kumar  

    May 7, 2008 at 11:52 AM

    കണ്ണേ മടങ്ങുക

  10. ജാബിര്‍ മലബാരി  

    May 8, 2008 at 1:51 AM

    എവര്‍ക്കും നന്ദി.............
    ഇനിയും പ്രതികരണങ്ങള്‍ പ്രതിക്ഷിക്കുന്നു....................

  11. Shooting star - ഷിഹാബ്  

    May 8, 2008 at 10:59 AM

    kavithayile thaalpparyam krithyamaayi anubhavchariyunu. ithu nannaayirikkunnu. nalla kavitha