സ്വലാത്തിന്‍ നാദം.


എന്‍ ചുണ്ടുകളില്‍‍

സ്വലാത്തിന്‍

അനുഗ്രഹം,

എന്‍ മനതാരില്‍

സ്വലാത്തിന്‍

അഭിമാനം,

ദൈവം,എന്നെ

ലുബ്ദ്നാക്കിയില്ല.*

എന്‍ സന്തോഷത്തിന്‍

ചിറകുകള്

‍മദീനയെ

തേടുകയാണ്‌.

കസ്തൂരിസുഗന്ധമുള്ള

ഇളംകാറ്റിന്‍

തലോടല്‍

ആഗ്രഹിക്കുകയാണ്‌.

അശ്രുകണങ്ങള്‍

എന്നെ

അനുരാഗത്തില്‍

ലയിപ്പിക്കുകയാണ്‌.

എന്‍ ഹൃത്തിന്

സമാധാനം.

പാപമേറിയ മനമിനു

ആശ്വാസമേ

സ്വലാത്തിന്‍ നാദം.

*നബി (സ)യുടെമേല്‍ സ്വലാത്തു ചൊല്ലാത്തവന്‍ പിശുകനാണ്‌

പാപം

ഇന്നലെകളെ
മരണം
വേര്‍പ്പെടുത്തി
കളങ്കിതമായ
എന്‍ മനം
അലക്കിയെങ്കിലും
പാപത്തിന്‍
കറകള്
‍മായുന്നില്ല.

ഇന്നു
പുതുജീവീതം
തുടക്കം കുറിച്ചത്
തൊട്ട്
കറകള്‍ക്കു മിതെ
വിണ്‍ടും
കുമിഞ്ഞൂ കൂടി


നാളെ
ആ ഭാരവും
താങ്ങി
വേറെ പാപത്തിന്
‍കറകള്‍
പങ്കുചേര്‍ക്കുവാന്‍....

പ്രകൃതി

പ്രകൃതിതന്‍ പച്ചപ്പ്‌
അദ്രശ്യം.
പുസ്തകത്തിന്‍ താളുകളില്‍
മനോഹാരിതം.
എന്‍ നയനങ്ങളില്‍
ഹരിതകുന്നുകള്‍
ജെ.സി.ബി തന്‍ കുര്‍ത്തനഖങ്ങളാല്‍
മരണത്തോട്‌ മല്ലടിക്കുന്‍ ദ്രശ്യം.
തണല്‍ വ്രക്ഷമോ,
വികസനത്തിന്‍ ഈര്‍ച്ചവാള്‍ക്ക്‌
ഇര.
കവികളുടെ
രമണിയമാം വയ്‌ലുകള്
‍ചുവപ്പിന്‍ പുതപ്പണിഞ്ഞു
പിന്നെയും
പ്രകൃതിരഹിതം
കുത്തനെ വളരുന്ന
കോണ്‍ക്രറ്റ്‌ മരങ്ങള്‍
കൂടിനു അലയുന്ന
പക്ഷികള്‍........

കാഴ്ച


ഞാന്‍ നില്‍ക്കുകയാണ്

രണ്ടു കണ്ണിലൂടെ

കാഴ്ചകള്‍ നോക്കി.

ജന്മം കൊണ്ടു

മരണം വരെ

കണ്ണുകള്‍ അനുഗ്രഹമായി തന്നു

പക്ഷെ,


ഞാന്‍ എത്ര, എത്ര,

കാഴ്ചകള്‍ പിന്നിട്ടു.

എത്ര മൈലുകള്‍ കാഴ്ചകളായി

താണ്ടിയത്.

ഞാന്‍ കണ്ട കാഴ്ചകള്

‍ശരിയോ?

അതോ, തെറ്റോ?

ചിലപ്പോള്‍ കണ്ണുനിര്‍ നിറയും

ചോരപൈതലിന്‍ ദാരുണമായ കിടപ്പ്

കണ്ണില്‍ പതിഞ്ഞപ്പോള്‍

അധിനിവേശഭൂമിയില്‍

പിടഞ്ഞ് മരിക്കുന്ന ദുരിതകാഴ്ച

ആരുമില്ലാത്തവന്റെ കേഴല്‍.

ശത്രുവിന്റെ മുമ്പില്‍ പതറി

നില്‍ക്കുന്ന നിസ്സഹായതന്‍.

പരിക്കേല്പ്പിക്കുന്ന ചിത്രം

കാണുവാനോ കണ്ണ്?

മനസാക്ഷി അറിയുന്നുവോ

ഈ കാഴ്ചകള്‍...

ആദ്യപ്രണയം


ഞാന്‍

ഭൂമിതന്‍ മാറില്‍

ജനിച്ചു വിഴൂമ്പൊള്‍

തൊട്ട്,

എന്നില്‍ പ്രണയം

വിടര്‍ന്നു.

ഞാന്‍,

പ്രണയിചു തുടങ്ങി,

എന്നെയും

പ്രണയിചിരുന്നു.

ആ പ്രണയം

ഇന്നും

അനശ്വരമാണ്.

എന്‍ പ്രണയം

എന്‍ ഉമ്മയൊട്.

പ്രണയമല്ല

അതിലപ്പുറം...

കവിത


മനസ്സിന്‍
സങ്കീര്‍ണതയില്‍
നിന്ന്

എവിടെയോ, കുറിച്ചു വെച്ച

വാക്കുകള്‍ക്കു

വേണ്ടി

ഞാന്‍

ചിന്താവിഷ്ടനായി.


രാത്രിതന്‍ യാമങ്ങളില്‍

താരപഥത്തിലെ

താരകത്തെ കണ്ണുനട്ടു

ചിന്താവിഷ്ടനായി.

പ്രണയത്തിന്‍ ബാക്കിപത്രമോ,

പ്രകൃതിതന്‍ സ്പന്ദനമോ,

ദുരന്തത്തിന്‍ അടയാളങ്ങളോ,

വികലമായ വെറും ചിന്തകളോ,

ഞാന്‍
ചിന്താവിഷ്ടനായി.

ജീവിതം


ഞാന്‍ യാത്രക്കു

ഒരുങ്ങുകയാണ്‌.

എല്ലാ ഭാരങ്ങളും

ചുമലിലേറ്റി.

ടികറ്റ്‌ കൗണ്ടറില്‍

നിന്നു

ലൊക്കല്‍ ടിക്കറ്റുമായി

കാത്തിരിപ്പിനു

തുടക്കംകുറിച്ചു...

പല കാഴ്ചകളില്‍

കണ്ണോട്ടിച്ചു

നിന്നു.

എന്‍ യാത്രരഥത്തിലേറി

തിക്കിലും തിരക്കിലും

ഞാന്‍ കയറിപറ്റി.

യാത്ര തുടങ്ങി

പാവപ്പെട്ടവന്റെ

നിസ്സഹായത

എന്‍ തോളില്‍ വന്നു വിളിച്ചു.

എവിടെയോ,

തകര്‍ച്ച നേരിട്ട

ഈണത്തില്‍.

എന്‍ യാത്ര

തുടര്‍ന്നുകൊണ്ടിരുന്നു

കാഴ്ചയുടെ

പലഭാവങ്ങല്

‍എന്നെ പിന്നിലാക്കി.

പലമുഖങ്ങള്‍

എന്നെ,

കടന്നുപോകുമ്പോള്

‍എന്‍ മുഖത്തെ ഞാന്നോന്ന്

ത്തിരിഞ്ഞു നോക്കി.

യാത്ര

അന്ത്യത്തിലേക്ക്‌

ലക്ഷ്യമാക്കി

കുതിച്ചു കിതച്ചു

പായുന്നു.