ജീവിതം


ഞാന്‍ യാത്രക്കു

ഒരുങ്ങുകയാണ്‌.

എല്ലാ ഭാരങ്ങളും

ചുമലിലേറ്റി.

ടികറ്റ്‌ കൗണ്ടറില്‍

നിന്നു

ലൊക്കല്‍ ടിക്കറ്റുമായി

കാത്തിരിപ്പിനു

തുടക്കംകുറിച്ചു...

പല കാഴ്ചകളില്‍

കണ്ണോട്ടിച്ചു

നിന്നു.

എന്‍ യാത്രരഥത്തിലേറി

തിക്കിലും തിരക്കിലും

ഞാന്‍ കയറിപറ്റി.

യാത്ര തുടങ്ങി

പാവപ്പെട്ടവന്റെ

നിസ്സഹായത

എന്‍ തോളില്‍ വന്നു വിളിച്ചു.

എവിടെയോ,

തകര്‍ച്ച നേരിട്ട

ഈണത്തില്‍.

എന്‍ യാത്ര

തുടര്‍ന്നുകൊണ്ടിരുന്നു

കാഴ്ചയുടെ

പലഭാവങ്ങല്

‍എന്നെ പിന്നിലാക്കി.

പലമുഖങ്ങള്‍

എന്നെ,

കടന്നുപോകുമ്പോള്

‍എന്‍ മുഖത്തെ ഞാന്നോന്ന്

ത്തിരിഞ്ഞു നോക്കി.

യാത്ര

അന്ത്യത്തിലേക്ക്‌

ലക്ഷ്യമാക്കി

കുതിച്ചു കിതച്ചു

പായുന്നു.

5 comments

  1. Anonymous  

    May 1, 2008 at 9:13 AM

    നന്ദി ബിസ്മി...അവസാനമില്ലാത്ത യാത്രകളാണ്` എനിക്കിഷ്ട്ടം...ബിസ്മിക്ക് യാത്രാമങ്കളങ്ങള്‍

  2. siva // ശിവ  

    May 1, 2008 at 9:49 AM

    നല്ല ചിത്രവുന്ം വരികളും...

  3. Unknown  

    May 3, 2008 at 4:13 AM

    കവിത നന്നായ്‌..........ഇനിയും എഴുതുക.ആശംസകള്‍

  4. fathima m  

    May 3, 2008 at 5:52 AM

    നന്നായി കവിത..
    ഇഷ്ടമായി..

  5. yousufpa  

    May 3, 2008 at 6:49 AM

    എന്തൊക്കെയോ കാട്ടിക്കൂട്ടി നാം അനന്തതയിലേക്ക് ചേക്കേറുന്നു.പക്ഷെ എപ്പോഴെങ്കിലും തിരിഞ്ഞു നോക്കുന്നത് നല്ലതാണ്