നല്ല നാളുകള്‍ക്കായി

ഓര്‍മ്മകള്
‍ബാക്കി വെച്ചു......
ഈ സൂര്യാസ്തമയം
നമ്മെ
പുതിയൊരു പുലരിലേക്കു
യാത്രയാക്കുകയാന്നു.
ഇനി
നല്ല നാളുകള്
‍ആശംസിച്ചു
കൊണ്ടു
എന്റെ
നന്മയില്‍നിറഞ്ഞ
പുതുവല്‍സരാശംസകള്‍............

റേഡിയോ...........

കേള്‍ക്കൂ,കേള്‍ക്കൂ,
കേട്ട്‌ കൊണ്ടിരിക്കൂ........
നാട്ടിലെങ്ങും പാട്ടായി,
ടണ്‍ കണക്കിനു ഫണ്‍.
യുവയുടെ 93.5 പ്രകാശത്തില്‍ നിന്നു
കേട്ട്‌ കൊണ്ടിരിക്കുന്നു
മാമ്പഴത്തിന്‍ തേന്‍ മധുരം 91.9യില്
‍നാട്ടിലെങ്ങും പാട്ടായി.
ക്ലബ്ബ്‌ 94.3 യില്‍ നിന്നു
ടണ്‍ കണക്കിനു ഫണ്‍
ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നു
കൂടെ,
unlimited music മായി
103.6 കോഴികോടനും........
നാടെങ്ങും .......

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

ഒന്നാം ക്ലാസ്സില്‍,
വീട്ടിലെ പറമ്പില്‍ നിന്നും,
പറിച്ചെടുത്ത 'വെള്ളതണ്ടും'
സംഖ്യശ്രേണിയുള്ള സ്ലേറ്റും
പിന്നെകുട്ടപ്പന്‍ ചേട്ടന്‍ന്റെ കടയില്‍
നിന്നും വാങ്ങിയ കളര്‍ സ്ലേറ്റു പെന്‍സിലും
എല്ലാമടങ്ങിയ പരസ്യ കവറുമാണു
പോയിരുന്നത്‌.

രണ്ടാം ക്ലാസ്സിലേക്കു
പടികയറിയപ്പോള്‍,
കളര്‍ സ്ലേറ്റു പെന്‍സിലില്‍
നിന്നു മാറികടലാസു പെന്‍സിലും,
പൂക്കളുടെ പുറച്ചട്ടയുള്ള നൂറുപേജു പുസ്തകവും,
പിന്നെ സഞ്ചിയുമായി,

പിന്നെയും ക്ലാസ്സുകള്‍
കയറിയമ്പോള്‍,
പുരോഗമനമുണ്ടായി.
രണ്ടു രൂപയുടെ 'സ്റ്റിക്കി' പേനയും,
സിനിമ നടന്മാരുടെ ചിത്രമുള്ള ഇരൂനൂറു പേജുള്ള പുസ്തകമായി,
തൂക്കിയെടൂന്ന ബാഗുമായി കൈകളില്‍.

പിന്നെയും ഉയര്‍ന്ന ക്ലാസ്സുകളില്‍
എത്തിയപ്പോള്‍,
പോക്ക്റ്റില്‍ പാര്‍ക്കര്‍ പേനയും
എഴുതുവാന്‍ വേറെ പെനയും
വലിയ നോട്ടുബുക്കും
വണ്‍ സൈഡ്‌ ബാഗുമായി
ചെത്തി നടന്നു

പ്രൊഫഷണല്‍ വിദ്യാഭാസത്തിനു
പോയപ്പോള്‍
thoshiba നോട്ട്‌ ബുക്ക്‌
നൊക്കിയ എന്‍ സിരീസും
ഹിമാലയന്‍ ബാഗുമായിനടക്കുന്നു.................

കുളിരേക്കും മഞ്ഞുത്തുള്ളികള്‍ വിട പറയുകയാണ്‌..
ഡിസംബര്‍ മാസത്തിലെ ഓരോ മഞ്ഞുത്തുള്ളികള്‍ക്കും
നൊമ്പരത്തിന്റെ വേദനയിലാണു
ഓരോ ദിനങ്ങളും മഞ്ഞില്‍ കുതിര്‍ന്നു വിരഹിക്കുകയാണ്‌
കൊഴിഞ്ഞു പോകുകയാണു
ഓരോ ഇലകളും
ഓരോ കാല്‍പ്പാടുകളും
ജനുവരിലേക്കു മഞ്ഞുത്തുള്ളികളെ
തനിച്ചാക്കി യാത്രയാക്കുകയാന്ന്....................

ചേതസ്സ്‌

ചേതസ്സ്‌
മനസ്സ്‌
ഒരു സങ്കിര്‍ണ്ണമായ പദം
ആര്‍ക്കും പിടിക്കൊടുക്കാവാന്‍ കഴിയാത്ത ഒരു.............
എവിടെ എന്നൊ വ്യക്തമായ നിര്‍വചനമില്ലാത്ത
ഒരു മണുകലം പോലെ എപ്പോ വേണമെങ്കിലും വിണൂ പൊട്ടാവുന്ന
ഓന്തിന്റെ നിറം മാറും പോല്‍ മാറാം.........

തുടക്കം

ബ്ലൊഗ്ഗിംഗ്‌ എന്ന കലാരംഗത്തേക്കു ഞാന്‍ കടന്നിരുന്നു.
പക്ഷെ ആദ്യം വെറും ബ്ലൊഗ്‌ ഉണ്ടാക്കി എന്നു മാത്രം,
നിങ്ങളുടെ അനുഗ്രഹത്തോടെ തുടക്കം കുറിക്കുകയാന്നു..........

നിങ്ങളുടെ അഭിപ്രായ നിര്‍ദേശങ്ങളും പ്രതിക്ഷിക്കുന്നു.........