മനസ്സിലെ മദീന


ഹിജാസ്സിനിനു കുളിര്‍ക്കാറ്റ്‌,
തലോടുകയാണ്‌.
കസ്തുരിക്കപ്പുറത്തെ സുഗന്ധം,
അനൂഭൂതി തീര്‍ക്കുകയാണ്‌.
പൂര്‍ണ്ണചന്ദ്രനേക്കാള്‍ പ്രകാശം,
മനതാരില്‍ വെളിചം,
പകരുകയാണ്‌.
ഓരോ മണല്‍തരികളും ,
നക്ഷത്രത്തേക്കാള്‍ തിളക്കം.
ഓരോ സ്പന്ദനവും,
എന്തോ,
ഒന്ന് വിളിചു പറയുന്നു.
പര്‍വ്വതനിരകള്‍ അല്‍ഭുതങ്ങള്‍,
ഒന്നു ഒന്നായി വിവരിക്കുന്നു.
ഇനിയും പറഞ്ഞു തീരാത്ത,
അവസാനിക്കാത്ത
വിശേഷങ്ങള്‍,
മനസ്സേ,നിന്‍ സനേഹം,
അവിടുത്തെ
രാജകുമാരനോടാന്നെങ്കില്‍നീയത്ര
ഭാഗ്യവാന്‍..
മനസ്സേ,
നീ മടങ്ങൂ മദീനയിലേക്ക്‌..

2 comments

  1. സുബൈര്‍കുരുവമ്പലം  

    March 17, 2008 at 9:44 PM

    മനസ്സേ,
    നീ മടങ്ങൂ മദീനയിലേക്ക്‌..


    നല്ല ഭാവന..... ഇനിയും വരട്ടെ.... പുതുമയുള്ള കവിതകള്‍ ......
    ആപുണ്ണ്യ ഭൂമി സന്ദശിക്കാന്‍ സര്‍ വ്വശക്തന്‍ തുണക്കട്ടേ...............

  2. Unknown  

    March 20, 2008 at 1:03 PM

    മദീന പുണ്യഭൂമിയാണു അങ്ങോട് മടങ്ങാന്‍ കൊതിക്കുന്ന മനസ്സ് നന്മയുടെ പ്രതീകമാണു