അന്ധകാരമേ, നീ പോയി
അസ്തമിക്കുക.
നിനക്ക്‌, ഈ ഭൂമിയില്‍
സ്ഥാനമില്ല।
ലോകത്തിനു, പ്രകാശത്തിന്‍
ദീപം ഉദിചിരിക്കുന്നു
നിന്‍ ചെയ്തികള്‍ക്‌,
അന്ത്യം കുറിചിരിക്കുന്നു।
മണ്ണിലും വിണ്ണിലും
പുണ്യങ്ങള്‍
പെയ്തിറങ്ങുക്കുകയായി
പ്രകാശപുഷ്പം,ലോകത്തെ
സുഗന്ധപൂരിതമായി
കിസറയുടെ കൊട്ടാരം
ഭൂമിക്കു കിഴ്‌ മേല്‍ മറന്നു
പേര്‍ഷ്യക്കാരുടെ അണയാത്ത
തീകുണ്ഡം കെട്ടുപോയി।
തിബ്വര്‍ തടാകം
വറ്റി വരണ്ടുപോയി।
പിന്നെയും അല്‍ഭുതങ്ങള്‍
ആയിരം അല്‍ഭുതങ്ങളുടെ
കഥകള്‍॥
അല്‍ഭുതങ്ങള്‍ പിറകെയുള്ള
മഹാല്‍ഭുതം
ഇരുലോകത്തിന്‍ രാജകുമാരന്റെ
തിരുപ്പിറവി
സനേഹമാം, അല്‍-അമീനാം,
കാരുണ്യമാം, അനുഗ്രഹമാം.

അന്ധകാരമേ നീ അസ്തമിചു .
സാഗരത്തിന്‍
തിരമാലകളുടെ
അലകള്‍നില്‍ക്കും വരെ
ആ പ്രകാശത്തിന്‍ വെളിചം
അണയാതെ....

4 comments

  1. ബഷീർ  

    March 16, 2008 at 4:54 AM

    there is some confustion in last para..

  2. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്  

    March 16, 2008 at 8:55 AM

    'അന്ധകാരമേ, നീ പോയി
    അസ്തമിക്കുക'

    നല്ല പ്രയോഗം

  3. സുല്‍ |Sul  

    March 16, 2008 at 9:57 AM

    ബിസ്മി
    നന്നായി എഴുതിയിരിക്കുന്നു.
    ബഷീറിന്റെ സംശയവും ന്യായം.

    “കാരുണ്യമേ, അനുഗ്രഹമേ“ കഴിഞ്ഞ് ഫുള്‍സ്റ്റോപ്പ് വേണം.
    “അന്ധകാരമേ നീ അസ്തമിചു“ എന്നതു കഴിഞ്ഞും ഒരു കുത്ത് വേണം. അപ്പോള്‍ ശരിയായി.

    അഭിനന്ദനങ്ങള്‍!!!

    -സുല്‍

  4. Areekkodan | അരീക്കോടന്‍  

    March 17, 2008 at 3:23 AM

    ബിസ്മി നന്നായി