ഇന്‍ഫര്‍മേഷന്‍ ടെക്നോളജി

ഒന്നാം ക്ലാസ്സില്‍,
വീട്ടിലെ പറമ്പില്‍ നിന്നും,
പറിച്ചെടുത്ത 'വെള്ളതണ്ടും'
സംഖ്യശ്രേണിയുള്ള സ്ലേറ്റും
പിന്നെകുട്ടപ്പന്‍ ചേട്ടന്‍ന്റെ കടയില്‍
നിന്നും വാങ്ങിയ കളര്‍ സ്ലേറ്റു പെന്‍സിലും
എല്ലാമടങ്ങിയ പരസ്യ കവറുമാണു
പോയിരുന്നത്‌.

രണ്ടാം ക്ലാസ്സിലേക്കു
പടികയറിയപ്പോള്‍,
കളര്‍ സ്ലേറ്റു പെന്‍സിലില്‍
നിന്നു മാറികടലാസു പെന്‍സിലും,
പൂക്കളുടെ പുറച്ചട്ടയുള്ള നൂറുപേജു പുസ്തകവും,
പിന്നെ സഞ്ചിയുമായി,

പിന്നെയും ക്ലാസ്സുകള്‍
കയറിയമ്പോള്‍,
പുരോഗമനമുണ്ടായി.
രണ്ടു രൂപയുടെ 'സ്റ്റിക്കി' പേനയും,
സിനിമ നടന്മാരുടെ ചിത്രമുള്ള ഇരൂനൂറു പേജുള്ള പുസ്തകമായി,
തൂക്കിയെടൂന്ന ബാഗുമായി കൈകളില്‍.

പിന്നെയും ഉയര്‍ന്ന ക്ലാസ്സുകളില്‍
എത്തിയപ്പോള്‍,
പോക്ക്റ്റില്‍ പാര്‍ക്കര്‍ പേനയും
എഴുതുവാന്‍ വേറെ പെനയും
വലിയ നോട്ടുബുക്കും
വണ്‍ സൈഡ്‌ ബാഗുമായി
ചെത്തി നടന്നു

പ്രൊഫഷണല്‍ വിദ്യാഭാസത്തിനു
പോയപ്പോള്‍
thoshiba നോട്ട്‌ ബുക്ക്‌
നൊക്കിയ എന്‍ സിരീസും
ഹിമാലയന്‍ ബാഗുമായിനടക്കുന്നു.................

0 comments